സ്‌കൂള്‍ ബസ്സില്‍ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവം പ്രതികള്‍ക്ക് തടവും പിഴയും

Posted on: February 9, 2015 11:22 am | Last updated: February 9, 2015 at 11:39 am

IMG_0151അബുദാബി: സ്‌കൂള്‍ ബസ്സില്‍ വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടിമരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കോടതി ശിക്ഷവിധിച്ചു. ബസ്സിലെ സഹായിയായ ഫിലിപ്പിനോ സ്വദേശിനി, പാക്കിസ്ഥാന്‍ സ്വദേശിയായ ബസ് െ്രെഡവര്‍, ലബനന്‍ സ്വദേശിനിയായ സ്‌കൂള്‍ ജീവനക്കാരി എന്നിവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവും 20,000 ദിര്‍ഹം പിഴയും ചുമത്തി. തൊഴില്‍ സമയത്തെ അനാസ്ഥയാണ് ഇവരുടെ മേല്‍ ചുമത്തിയ കുറ്റം. സ്‌കൂള്‍ ബസ്സിന്റെ ചുമതലയുള്ള ഇന്ത്യക്കാരനായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ഉടമക്ക് ആറ് മാസം തടവും 500,000 ദിര്‍ഹം പിഴയുമാണ് ശിക്ഷവിധിച്ചത്. ലൈസന്‍സ് ഇല്ലാത്തവരെ ജോലിക്കെടുത്തതിനാണ് ഇത്. പ്രതികളെ ശിക്ഷാ കാലാവധിക്ക് ശേഷം നാട്കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും വിധിപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. പ്രതികള്‍ ബ്ലഡ് മണി നല്‍കുവാനും വിധിയുണ്ട്.
അബുദാബി അല്‍ വുറൂദ് അക്കാദമി െ്രെപവറ്റ് സ്‌കൂള്‍ കെജി വണ്‍ വിദ്യാര്‍ത്ഥിനിയായ നിസ ആലം 2014 ഒക്ടോബര്‍ 7 നു ആണ് സ്‌കൂള്‍ ബസ്സില്‍ ശ്വാസം മുട്ടി മരിച്ചത്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, റിസപ്ഷനിസ്റ്റ്, ബസ് സൂപ്പര്‍വൈസര്‍, ബസ് െ്രെഡവര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ എന്നിവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ കേസായതിനാല്‍ നിരവധിതവണ മാറി മാറി വിളിച്ചാണ് ഇപ്പോള്‍ അന്തിമവിധി വന്നിരിക്കുന്നത്. ബസ്സിലെ സഹായിയും െ്രെഡവറും കേസിനാസ്പദമായ സംഭവം നടന്ന അന്ന്മുതല്‍ അഴിക്കുള്ളിലാണ്. അവര്‍ക്ക് വേണ്ടി വാദിക്കാന്‍ വക്കീലും ഇല്ലായിരുന്നു.