Connect with us

Business

ഇസില്‍ ഭീഷണി: സിറിയന്‍ യാത്രക്കൊരുങ്ങിയ മാധ്യമപ്രവര്‍ത്തകന്റെ പാസ്‌പോര്‍ട്ട് ജപ്പാന്‍ പിടിച്ചെടുത്തു

Published

|

Last Updated

ടോക്യോ : ജപ്പാന്‍കാരായ ബന്ദികളെ ഇസില്‍ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ സിറിയയിലേക്ക് യാത്രചെയ്യാന്‍ ഉദ്ദേശിച്ച മാധ്യമപ്രവര്‍ത്തകന്റെ പാസ്‌പോര്‍ട്ട് ജപ്പാന്‍ പിടിച്ചെടുത്തു. ഇതാദ്യമായാണ് ജപ്പാന്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും പാസ്‌പോര്‍ട്ട് ഉടമയുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥി ക്യാമ്പുകളുടെയും മറ്റ് സ്ഥലങ്ങളുടെയും ഫോട്ടോയെടുക്കാനായി ഈ മാസം 27ന് സിറിയയിലേക്ക് പോകാന്‍ പദ്ധതിയിട്ട ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ യൂചി സുഗിമോട്ടോയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം കണ്ടുകെട്ടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇറാഖിലെയും സിറിയയിലെയും സംഘര്‍മേഖലകള്‍ സന്ദര്‍ശിച്ചിട്ടുള്ളയാളാണ് 58കാരനായ സുഗിമോട്ടോയെന്നും ഇദ്ദേഹത്തിന് സിറിയയിലെ ഇസില്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയില്ലായിരുന്നുവെന്നും ക്യോഡോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ നെത്തി പാസ്‌പോര്‍ട്ട് എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്ന് സുഗിമോട്ടോ ഒരു മാധ്യമത്തോട് പറഞ്ഞു. തന്റെ യാത്രാ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എന്ത് പറ്റിയെന്നും അദ്ദേഹം ചോദിച്ചു. ജപ്പാനീസ് മാധ്യമപ്രവര്‍ത്തകനായ കെന്‍ജി ഗോട്ടോയെയും സുരക്ഷാ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹരുണ യുകാവെയെയും ഇസില്‍ തീവ്രവാദികള്‍ തലവെട്ടിക്കൊന്ന പശ്ചാത്തലത്തിലാണ് പാസ്‌പോര്‍ട്ട് കണ്ടെടുക്കല്‍ നടപടി.

---- facebook comment plugin here -----

Latest