Connect with us

Wayanad

അമലിന് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: പോരൂര്‍ സ്വദേശി അമ സുകുമാറിന് മന്ത്രി നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി നാളെ അമലിന് അരികിലെത്തും. 2013 ഫെബ്രുവരി 24ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര കേന്ദ്രമായ യുതാര്യകേരളം വഴി ആശാരി പറമ്പില്‍ യു കുമാരന്‍ നല്‍കിയ സങ്കട പരാതി ഇതാണ് , വിദ്യാര്‍ത്ഥിയായ തന്റെ മകന് ഇരു കാലുകള്‍ക്കും സ്വാധീനക്കുറവാണ്. ദിവസേന രണ്ട് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് മകന്‍ വിദ്യാലയത്തിലെത്തുന്നത്. ദിവസ വേതനത്താല്‍ കുടുംബം പുലര്‍ത്തുന്ന സുകുമാരന് മകന്റെ യാത്രയ്ക്കായി തന്നെ ദിവസെന നല്ല തുക ചെലവാകുന്നുവെന്നും ആയതിനാ മകന് സഞ്ചരിക്കാന്‍ മുച്ചക്ര വാഹനവും സാമ്പത്തിക സഹായവും ന കണം എന്ന അപേക്ഷയുടെ അടിസ്ഥാനത്തി മന്ത്രിയുടെ നേരിട്ടുള്ള പരിഗണനയ്ക്ക് അര്‍ഹത നേടുകയും തുടര്‍ന്ന് 2015 ജനുവരി 1ന് നടന്ന വീഡിയോ കോണ്‍ഫറന്‍സ് വഴി പരാതി ചര്‍ച്ച ചെയ്യുകയും 25,000 രൂപയുടെ ധനസഹായം ന കാനും മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്ര വാഹനം ന കാനും മുഖ്യമന്ത്രി അനുമതി ന കി. എടത്തന ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അമലിന് മുഖ്യമന്ത്രിയുടെ ധനസഹായ നിധിയി നിന്ന് മുന്‍പും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. മന്ത്രി നാളെ 9ന് ജില്ലയി നടത്തുന്ന സന്ദര്‍ശനത്തിലാണ് അമലിന് ധനസഹായം നല്‍കുക.