Connect with us

Eranakulam

ജയ്‌സണ്‍ സി കൂപ്പറിനേയും തുഷാറിനേയും ഈ മാസം 12 വരെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരായ ജയ്‌സണ്‍ സി കൂപ്പറിനേയും തുഷാര്‍ നിര്‍മല്‍ സാരഥിയേയും ഈ മാസം 12 വരെ എറണാകുളം ജില്ലാ കോടതി റിമാന്‍ഡ് ചെയ്തു. ഇരുവരുടേയും ജാമ്യാപേക്ഷ ഈ മാസം ഒമ്പതിന് കേള്‍ക്കും.

കളമശ്ശേരി ദേശീയപാതാ അതോറിറ്റി ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായതിന് പിന്നാലെയാണ് ജയസണ്‍ സി കൂപ്പറേയും അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിയേയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.