Connect with us

Ongoing News

ദേശീയ ഗെയിംസ്: സാജന്‍ പ്രകാശിന് ആറാം സ്വര്‍ണം

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് നീന്തലില്‍ സജന്‍ പ്രകാശിന് ആറാം സ്വര്‍ണം. 400 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലാണ് സജന്‍ ആറാം സ്വര്‍ണം നേടിയത്. മീറ്റ് റെക്കോര്‍ഡോടു കൂടിയാണ് സജന്റെ സ്വര്‍ണ നേട്ടം. ഇതേയിനത്തില്‍ കേരളത്തിന്റെ തന്നെ എഎസ് ആനന്ദ് വെങ്കലം നേടി.

ഇന്നലെ 800 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലും സജന്‍ സ്വര്‍ണം നേടിയിരുന്നു. ഇതുകൂടാതെ 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ സ്‌ട്രോക്ക്, 1500 മീറ്റര്‍ ഫ്രീസ്‌റ്റെല്‍ ട്രയല്‍ ടൈം, 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ സ്‌ട്രോക്ക്, 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ എന്നിവയിലും സജന്‍ സ്വര്‍ണം നേടിയിരുന്നു.