എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇത്തിഹാദിന്

Posted on: February 6, 2015 6:52 pm | Last updated: February 6, 2015 at 6:52 pm

unnamedഅബുദാബി: ദേശീയ വിമാന കമ്പനിയായ ഇത്തിഹാദിന് എയര്‍വേസ് എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചു. എച്ച് എം ജി എയ്‌റോ സ്‌പെയ്‌സിന്റെ ഇന്‍ഫ്‌ളൈറ്റ് മാഗസിനാണ് പുരസ്‌കാരത്തിനായി ഇത്തിഹാദ് എയര്‍വേസിനെ തിരഞ്ഞെടുത്തത്. വ്യോമയാന മേഖലയിലെ നൂതന പ്രവണതകളെയും സങ്കേതങ്ങളെയും വിശകലനം ചെയ്യുന്ന മാഗസിനാണ് ഇന്‍ഫ്‌ളൈറ്റ്. വ്യോമയാനരംഗത്തെയടക്കം നിരവധി പ്രമുഖ വ്യക്തിത്വങ്ങളടങ്ങുന്ന സംഘമാണ് ഇത്തിഹാദ് എയര്‍വേസിന്റെ പുതിയ പ്രവര്‍ത്തനങ്ങളെയും സാങ്കേതിക സൗകര്യങ്ങളെയും വിലയിരുത്തി വിധിനിര്‍ണയം നടത്തിയത്. പുതുമ, സേവനം, സാങ്കേതിക തികവ് എന്നിവക്ക് മുന്‍തൂക്കം നല്‍കിയാണ് ഈ പുരസ്‌കാരത്തിനായി വിമാനക്കമ്പനികളെ വിശകലനം ചെയ്തത്, അതില്‍ ഇത്തിഹാദിന്റെ പ്രവര്‍ത്തനം ഏറെ മികച്ചു നില്‍ക്കുന്നതും സമാനതകളില്ലാത്തതുമാണെന്ന് എച്ച് എം ജി എയ്‌റോ സ്‌പെയ്‌സിന്റെ കോമേഷ്യല്‍, ഇവന്റ്‌സ് വിഭാഗം ഡയറക്ടര്‍ റെബേക്ക ഹൊവെല്‍സ് അഭിപ്രായപ്പെട്ടു