Connect with us

Gulf

ദേര സിറ്റി സെന്ററില്‍ സൗജന്യ സ്മാര്‍ട് ഗെയ്റ്റ്‌സ് രജിസ്‌ട്രേഷന്‍

Published

|

Last Updated

ദുബൈ: ദേര സിറ്റി സെന്ററില്‍ സൗജന്യ സ്മാര്‍ട് ഗെയ്റ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട് കണ്‍ട്രോള്‍ വിഭാഗത്തിലെ നീണ്ട ക്യൂവില്‍ നിന്നു രക്ഷപ്പെടാന്‍ സ്മാര്‍ട് ഗേറ്റ് രജിസ്‌ട്രേഷന്‍ ഉപകരിക്കും. പാസ്‌പോര്‍ട്ടുകള്‍ സ്മാര്‍ട് ഗേറ്റ്‌സ് വഴി പോകാവുന്നതാക്കി മാറ്റുന്നതോടെ പാസ്‌പോര്‍ട് കണ്‍ട്രോള്‍ വിഭാഗത്തിലെ ഇമിഗ്രേഷന്‍ നടപടികള്‍ 20 സെക്കന്റിനകം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് താമസ-കുടിയേറ്റ വകുപ്പിലെ സ്മാര്‍ട് ഗേറ്റ്‌സ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ മേജര്‍ ഖാലിദ് യൂസുഫ് അല്‍ യൂസുഫ് വ്യക്തമാക്കി.
രജിസ്‌ട്രേഷനായി മിര്‍ദിഫ് സിറ്റി സെന്ററില്‍ സ്ഥാപിച്ച സ്മാര്‍ട് ഗേറ്റ്‌സ് വന്‍ വിജയമാണെന്നു തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നഗരഹൃദയമായ സിറ്റി സെന്ററിലും ഈ സംവിധാനം നടപ്പാക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന ഫ്രീ സ്മാര്‍ട് ഗേറ്റ്‌സ് രജിസ്‌ട്രേഷന്‍ ഈ മാസം 18 വരെ നീണ്ടുനില്‍ക്കും. സ്വന്തം പാസ്‌പോര്‍ടുമായാണ് ഇതിനായി സിറ്റി സെന്ററില്‍ എത്തേണ്ടത്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ എമിഗ്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ വരിനില്‍ക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഫിംഗര്‍ പ്രിന്റ്, ഐ സ്‌കാന്‍ എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തുക. ഇതുവരെ ആറു ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഖാലിദ് യൂസുഫ് വെളിപ്പെടുത്തി.