Connect with us

Gulf

ഗള്‍ഫുഡില്‍ 270 ഇന്ത്യന്‍ കമ്പനികള്‍

Published

|

Last Updated

ദുബൈ: ഈ മാസം എട്ടിന് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കുന്ന ഗള്‍ഫുഡില്‍ ഇന്ത്യയില്‍ നിന്ന് നിരവധി കമ്പനികള്‍ പങ്കെടുക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ അറിയിച്ചു.
അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡിവലപ്‌മെന്റ് അതോറിറ്റി (എ പി ഇ ഡി എ), കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍, കോഫി ബോര്‍ഡ്, ഇന്ത്യന്‍ ഓയില്‍ സീഡ് ആന്‍ഡ് പ്രൊഡ്യൂസ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍, ടി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ പങ്കെടുക്കും.
ഗള്‍ഫുഡില്‍ ഏറ്റവും പങ്കാളിത്തമുള്ള രാജ്യം ഇന്ത്യയാണ്. 270 കമ്പനികളാണ് എത്തുന്നത്. അല്ലാന സണ്‍സ്, അമീറ, ഇന്ത്യാഗേറ്റ്, പാര്‍ലെ തുടങ്ങിയ കമ്പനികളുണ്ട്. ഇന്ത്യന്‍ കാര്‍ഷിക, മാംസ്യ, സുഗന്ധദ്രവ്യ ഉല്‍പന്നങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും.
യു എ ഇയിലേക്ക് ഏറ്റവും കയറ്റുമതിയുള്ള രാജ്യം ഇന്ത്യയാണ്. 190 കോടി ഡോളറിന്റേതാണ് കയറ്റുമതി. അരി, മൈദ, പഴം, പച്ചക്കറികള്‍ തുടങ്ങിയവ എത്തുന്നുവെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.