ഇന്ധന വില സാഹചര്യത്തില്‍ യാത്രാകൂലി കുറക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Posted on: February 5, 2015 6:05 pm | Last updated: February 6, 2015 at 12:12 am
SHARE

panyanതിരുവനന്തപുരം: ഇന്ധനവില കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബസ്,ഓട്ടോ,ടാക്‌സി നിരക്കുകള്‍ കുറക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു
ഡീസല്‍,പെട്രോള്‍ വില കുറഞ്ഞ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം ഇന്ധനവില കുറഞ്ഞ സാഹചര്യത്തില്‍ യാത്രാനിരക്കുകള്‍ കുറക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ വഴി പ്രചാരണവും ശക്തമാണ്.

ആറുമാസത്തിനിടെ പകുതിയോളമാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞത്. പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here