Connect with us

Malappuram

നിരത്തുകള്‍ ചോരക്കളമാകുന്നു

Published

|

Last Updated

മലപ്പുറം: നിരത്തുകളില്‍ പരിശോധന ശക്തമാക്കിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും അപകടങ്ങള്‍ക്കും നിയമാനുസൃതമല്ലാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും ജില്ലയില്‍ യാതൊരു കുറവുമില്ല.
2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ 2791 അപകടങ്ങളാണുണ്ടായത്. ഇവയില്‍ 357 മരണങ്ങളുണ്ടായി. 3305 പേര്‍ക്ക് പരുക്കേറ്റു. ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പെടുന്നതില്‍ മുമ്പന്‍. 771 അപകടങ്ങളില്‍ 103 പേര്‍ മരണപ്പെട്ടു. അമിത വേഗതയും അശ്രദ്ധയുമാണ് വില്ലന്‍. ഹെല്‍മെറ്റ് ഉപയോഗിക്കാത്തതും പ്രധാന കാരണമായെന്ന് അധികൃതര്‍ പറയുന്നു.
തൊട്ടു പിറകില്‍ മുച്ചക്ര വാഹനങ്ങളാണ്. 428 അപകടങ്ങളില്‍ 37 പേര്‍ മരിച്ചു. സ്വകാര്യ ബസുകള്‍, ടാക്‌സി വാഹനങ്ങള്‍ എന്നിവ 725 അപകടങ്ങളുണ്ടാക്കി. 76 ജീവനുകള്‍ നിരത്തില്‍ പൊലിഞ്ഞു. ഇതില്‍ 348 അപകടങ്ങള്‍ സ്വകാര്യ ബസുകള്‍ മൂലമാണ്.
സമയം ഒപ്പിക്കാനുളള തത്രപ്പാടിലും മുന്നിലുളള ബസിനെ മറികടക്കാനുളള മരണപ്പാച്ചിലിലും 48 മരണങ്ങളാണ് ഉണ്ടായത്. 2013ല്‍ 2653 അപകടങ്ങളും 354 മരണങ്ങളുമാണുണ്ടായത്. 2012 ലിത് 2711ഉും.
പോലീസ് പരിശോധനയില്‍ മാത്രം പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ 451 വാഹനങ്ങളാണ് പിടികൂടിയത്. ബസുകളും ഇതില്‍പ്പെടും.
ഈ വര്‍ഷം ജനുവരിയില്‍ വാഹനാപകട നിരക്ക് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 290 അപകടങ്ങളാണ് ഉണ്ടായത്. 240 അപകടങ്ങളാണ് പരമാവധി ശരാശരി. കഴിഞ്ഞ ആഴ്ചയില്‍ മാത്രം രണ്ട് അപകടങ്ങളില്‍ നാലുപേര്‍ മരണപ്പെട്ടു.

Latest