Connect with us

International

ന്യൂയോര്‍ക്കില്‍ ട്രെയിനപകടം: ഏഴ് മരണം

Published

|

Last Updated

ന്യൂയോര്‍ക്ക്: നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ട്രെയിന്‍ കാറുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിക്ക് സമീപം ഗ്രമപ്രദേശമായ വൈറ്റ് പ്ലൈന്‍സിലല്‍ പ്രദേശിക സമയം വൈകുന്നേരം 6.30നാണ് അപകടമുണ്ടായത്. ന്യൂയോര്‍ക്കിന്റെ തെക്ക് പ്രദേശമായ വസ്സൈക്കിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ മന്‍ഹാട്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ശേഷമാണ് അപകടമുണ്ടായത്. ട്രെയിന്‍ കാറുമായി കൂട്ടിയിടിച്ച ഉടന്‍ വന്‍ സ്‌ഫോടനമുണ്ടാകുകയും തുടര്‍ന്ന് തീപ്പിടിത്തമുണ്ടാകുകയുമായിരുന്നു. കാര്‍ ഡ്രൈവറടക്കം ഏഴ് പേരാണ് മരിച്ചത്. ട്രെയിന്‍ യാത്രക്കാരായ ആറ് പേര്‍ ട്രെയിനില്‍ വെച്ച് തന്നെ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. റെയിലിന്റെ മൂന്നാമത്തെ ട്രാക്കിലൂടെ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ വലതുഭാഗത്തിലൂടെ വന്ന കാര്‍ ട്രെയിനില്‍ ഇടിക്കുകയായിരുന്നു. ഈ സമയം എട്ട് ബോഗികളുള്ള ട്രെയിനില്‍ 400 യാത്രക്കാരുണ്ടായിരുന്നു. ദ്രുത കര്‍മസേനയയുടെയും പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ദുരന്തം ഒഴിവായത്. രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സംഭവം കാണാന്‍ പോലും കഴിയാത്ത അത്ര ദാരുണവും ഞെട്ടലുളവാക്കുന്നതുമാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്വോമോ പറഞ്ഞു.

Latest