Connect with us

Gulf

ഹലാല്‍ ഉല്‍പന്ന പ്രദര്‍ശനം ശ്രദ്ധേയമാകും

Published

|

Last Updated

ദുബൈ: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യോല്‍പന്ന പ്രദര്‍ശനമായ ഗള്‍ഫുഡ് എട്ടുമുതല്‍ 12 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. 129 രാജ്യങ്ങളില്‍ നിന്ന് 600 ഓളം കമ്പനികള്‍ പങ്കെടുക്കും. പ്രദര്‍ശനത്തോടൊപ്പം സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ പ്രദര്‍ശന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ട്രിക്‌സ് ലോഹ്മിര്‍മാന്‍ഡ് പറഞ്ഞു.
യു എ ഇ കമ്പനികളുടെ പങ്കാളിത്തത്തില്‍ 10 ശതമാനം വര്‍ധനവുണ്ട്. 4,800 പ്രദര്‍ശകരാണ് പ്രാദേശിക തലത്തില്‍ നിന്നുള്ളത്. മൊത്തം പ്രദര്‍ശകരുടെ 15 ശതമാനമാണിത്.
ഇത്തവണ ഹലാല്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ പ്രദര്‍ശനം ഏറെ ആകര്‍ഷകമാകും. 10 ലക്ഷം കോടി ഡോളറിന്റെ വാണിജ്യമാണ് ലോകത്ത് നടക്കുന്നത്. ആയിരത്തോളം കമ്പനികള്‍ 10,000 ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. യു എ ഇ ഹലാല്‍ കമ്പോളം 2011ല്‍ 300 കോടി ഡോളറിന്റേതായിരുന്നെങ്കില്‍ 2020 ഓടെ 840 കോടി ഡോളറിന്റേതാകുമെന്നും ട്രിക്‌സി ലോഹ്മിര്‍മാന്‍ഡ് പറഞ്ഞു.

---- facebook comment plugin here -----

Latest