Connect with us

Ongoing News

പുരുഷ ഫുട്‌ബോള്‍: ബംഗാള്‍- സര്‍വീസസ് മത്സരം സമനിലയില്‍

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ ബംഗാള്‍സര്‍വീസസ് മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. പൂള്‍ B യില്‍ ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി. സമനിലയോടെ ഇരു ടീമുകളുടേയും സെമി സാധ്യത മങ്ങി. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബംഗാള്‍ സമനില പിടിച്ചത്. സര്‍വീസസിന് വേണ്ടി അര്‍ജുന്‍ ടുടു, ശബീബ് റായ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ജാവേദ് അന്‍സാരി, സുബോനിദ് എന്നിവരാണ് ബംഗാളിനായി ഗോള്‍ നേടിയത്. പെനാല്‍റ്റി ഗോളിലൂടെയാണ് ബംഗാള്‍ സമനില നേടിയത്. മലയാളി താരം ഫര്‍ഹാദ് തുറന്ന അവസരം പാഴാക്കിയതും സര്‍വീസസിന് ഉറപ്പിച്ച വിജയം നഷ്ടപ്പെടാന്‍ കാരണമായി.
ഇന്ന് വൈകീട്ട് പൂള്‍ ബി മത്സരത്തില്‍ പഞ്ചാബ് മിസോറമിനെ നേരിടും. വിജയികള്‍ക്ക് സെമിയില്‍ പ്രവേശിക്കാം.

Latest