മയൂരേഷിന്റെ കുടുംബത്തിന് രണ്ട് ലക്ഷം

Posted on: February 4, 2015 12:06 am | Last updated: February 4, 2015 at 12:06 am

mayureshതിരുവനന്തപുരം: ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലെത്തി അപകടത്തില്‍ മരിച്ച മഹാരാഷട്രയിലെ നെറ്റ്‌ബോള്‍ താരം മയൂരേഷ് പവാറിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ ഒ എ) പ്രഖ്യാപിച്ചു. ഐ ഒ എ സെക്രട്ടറി ജനറല്‍ രാജീവ് മേഹ്തയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം പരിശീലനത്തിന് ശേഷം ശംഖുമുഖം ബീച്ചിലെത്തിയ മയൂരേഷ് ഫോട്ടോയെടുക്കുന്നതിനിടെയാണ് വെള്ളത്തില്‍ വീണത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മുങ്ങിമരണമായിരുന്നെന്ന് വ്യക്തമായത്. കഴിഞ്ഞ ദിവസം പരിശീലനത്തിന് ശേഷം ശഖുംമുഖം ബീച്ചിലെത്തിയ മയൂരേഷ് ഫോട്ടോയെടുക്കുന്നതിനിടെയാണ് വെള്ളത്തില്‍ വീണത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മുങ്ങിമരണമായിരുന്നെന്ന് വ്യക്തമായത്. മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ കടാവ് താലൂക്കില്‍ മയാനി വില്ലേജില്‍ ഭാഗേന്‍ പവന്റെ മകനാണ് മയൂരേഷ് പവാര്‍. ശ്വാസകോശത്തില്‍ വെള്ളവും മണലും നിറഞ്ഞാണ് മരണം സംഭവിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.