Connect with us

National

പാചക വാതക സബ്‌സിഡിയും വെട്ടിക്കുറക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാചക വാതക സബ്‌സിഡി വെട്ടികുറക്കാന്‍ തയ്യെറാടെക്കുന്നു. അടുത്ത ബജറ്റില്‍ പാചക വാതക സബ്‌സിഡി വെട്ടിക്കുറച്ചേക്കും. ഇതിനായുള്ള പുതിയ നീക്കങ്ങള്‍ നടത്തിയതായി ധന മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ മുപ്പത് ശതമാനമാണ് സബ്‌സിഡിയായി പാചക വാത ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.
ഇത് അടുത്ത ബജറ്റോടെ വീണ്ടും വെട്ടികുറക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. മുമ്പ് ഡീസലിനു നല്‍കിയ സബ്‌സിഡിയും മോദി അധികാരത്തിലെത്തിയ ശേഷം എടുത്തുമാറ്റിയിരുന്നു. ഡീസല്‍ വില നിയന്ത്രണം വിപണിക്ക് വിട്ടു കൊടുത്താണ് സബ്‌സിഡി നിര്‍ത്തലാക്കിയിത്. പെട്രോള്‍ വില നിയന്ത്രണം യു പി എ സര്‍ക്കാറും എടുത്തു കളഞ്ഞിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് പാചക വാതക സബ്‌സിഡി കൂടി നിര്‍ത്തലാക്കാന്‍ പോകുന്നത്. ഇപ്പോള്‍ സിലിന്‍ഡറിന് 414 രൂപ എന്ന നിരക്കിലാണ് ഉപഭോക്താവിന് സബ്‌സിഡി നല്‍കുന്നത്. ഒരോ വര്‍ഷവും 14.2 കിലോ തൂക്കമുള്ള 12 എല്‍ പി ജി സിലിന്‍ഡറുകള്‍ ഈ രീതിയില്‍ നല്‍കുന്നു. ഇത്തരത്തിലുള്ള ഒരു സിലിന്‍ഡറിന് വിപണിയില്‍ 880 രൂപയാണ് വിലയിടാക്കുന്നത്. പാചക വാതക സബ് സിഡി നിര്‍ത്തലാക്കുന്നതോടെ 46,458 കോടി രൂപ സര്‍ക്കാറിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest