ഡല്‍ഹിയില്‍ ബിജെപിയുടെ നില തൃപ്തികരമല്ലെന്ന് ആര്‍എസ്എസ്

Posted on: February 3, 2015 10:46 am | Last updated: February 4, 2015 at 12:15 am

kiran-bediന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില തൃപ്തികരമല്ലെന്ന് ആര്‍ എസ് എസ് മുഖപത്രം. ബിജെപി നേതാക്കളുടെ വിവാദ പ്രവസ്താവനകള്‍ പാര്‍ട്ടിക്ക് തിരച്ചടിയായേക്കുമെന്നും മുഖപത്രമായ ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നു.
കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് നിലമെച്ചപ്പെടുത്താന്‍ സഹായകരമാണ്. എങ്കിലും ആംആദ്മി പാര്‍ട്ടി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കുകയാണെന്നു പത്രം വ്യക്തമാക്കുന്നു. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ബിജെപിക്ക് അധികാരത്തില്‍ വരാന്‍ കഴിയുമെന്നും പത്രം അവകാശപ്പെടുന്നു.
49 ദിവസത്തിന് ശേഷം ഭരണം വലിച്ചെറിഞ്ഞത് എഎപിക്ക് തിരിച്ചടിയാണ്. എന്നാല്‍ നഷ്ടപ്പെട്ട അടിത്തറ അവര്‍ വീണ്ടെടുക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കമെന്നും ലേഖനത്തില്‍ പറയുന്നു.