Connect with us

Palakkad

വിജയശതമാനം ഉയര്‍ത്താന്‍ എം എല്‍ എ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു

Published

|

Last Updated

കൊല്ലങ്കോട്: സബ് ജില്ലയിലെ എസ് എസ് എല്‍ സി വിജയശതമാനം ഉയര്‍ത്താനും, വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനുമായി വി ചെന്താമരാക്ഷന്‍ എം എല്‍ എ. നടത്തുന്ന കുട്ടികളുടെ ഗൃഹസന്ദര്‍ശനം അവസാനഘട്ടത്തിലായി.
എസ് എസ് എല്‍ സി പരീക്ഷാ ഫലത്തില്‍ 14-ാം സ്ഥാനത്തുളള പാലക്കാട് ജില്ലയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സബ് ജില്ലയാണ് കൊല്ലങ്കോട്. വിജയശതമാനം ഉയര്‍ത്തുന്നതിന് അധ്യാപകരും രക്ഷിതാക്കളും കുട്ടികളും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എം എല്‍ എ പറഞ്ഞു. ജീവിതപ്രശ്‌നങ്ങളുമായി വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ , പകുതി സമയം തൊഴിലില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ തുടങ്ങിയ കാര്യങ്ങള്‍ വിജയ ശതമാനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ഗൃഹസന്ദര്‍ശന പരിപാടി സഹായകമാവുമെന്ന് വി ചെന്താമരാക്ഷന്‍ എം എല്‍ എ. പ്രത്യാശിച്ചു. മുതലമട, കൊല്ലങ്കോട്, വടവന്നൂര്‍, കൊടുവായൂര്‍, നെന്മാറ, പല്ലശ്ശനഭാഗങ്ങളിലായി 200 ലധികം വീടുകളും പ്രദേശിക പഠനകേന്ദ്രങ്ങളും എം എല്‍ എ സന്ദര്‍ശിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, പി ടി എ, എം പി ടി എ അംഗങ്ങള്‍, അധ്യാപകര്‍, പ്രധാനധ്യാപകര്‍, സമഗ്ര വിദ്യാഭ്യാസ പരിപാടി കോ-ഓഡിനേറ്റര്‍ എ. ഹാറൂണ്‍ എന്നിവര്‍ സന്ദര്‍ശന സംഘത്തിലുണ്ട്.

---- facebook comment plugin here -----

Latest