Connect with us

Gulf

കെ സി എഫ് താജുല്‍ ഉലമ പുരസ്‌കാരം നല്‍കുന്നു

Published

|

Last Updated

ഷാര്‍ജ: കര്‍ണാടക കള്‍ചറള്‍ ഫൗണ്ടേഷന്‍(കെ സി എഫ്)യു എ ഇ നാഷണല്‍ കമ്മിറ്റി കഴിഞ്ഞ രണ്ടു മാസക്കാലമായി നടത്തിവന്ന മീലാദ് പരിപാടികള്‍ക്ക് സമാപനമായി. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രഗല്‍ഭ പണ്ഡിതനും സുരിബൈല്‍ ദാറുല്‍ അശ്അരിയ്യ പ്രിന്‍സിപ്പലുമായ പി എ അബ്ദുറഹ്മാന്‍ ബാഖവി അല്‍ ജുനൈദി സമാപന സംഗമം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കെ സി എഫ്. യു എ ഇ പ്രസിഡന്റ് ഹമീദ് സഅദി ഈശ്വരമംഗലം അധ്യക്ഷത വഹിച്ചു. ദാറുല്‍ അശ്അരിയ്യ ജനറല്‍ മാനേജര്‍ മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തി. കര്‍ണാടക എസ് എസ് എഫ് ഉപാധ്യക്ഷന്‍ ഉമര്‍ സഖാഫി എടപ്പാള്‍, റഫീഖ് സഅദി ദേലംപാടി പ്രസംഗിച്ചു. സുബൈര്‍ സഅദി, സയ്യിദ് ഇസ്മായീല്‍ തങ്ങള്‍ മാടാവ്, ഇസ്മായീല്‍ ഹാജി നാപോകഌ, മദീനതുന്നൂര്‍ ജനറല്‍ മാനേജര്‍ അബൂ സ്വാലിഹ് സഖാഫി, കെ സി എഫ് അബുദാബി പ്രസിഡന്റ്‌ശൈഖ് ബാവ, ഷാര്‍ജ പ്രസിഡന്റ് അബ്ദു റസാഖ് ഹാജി, ദുബൈ പ്രസിഡന്റ് അബ്ദുല്‍ അസീസ് നിസാമി, അജ്മാന്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഅദി, അല്‍ ഐന്‍ പ്രസിഡന്റ് റസാഖ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
കെ സി എഫ് ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സുന്നി സംഘ കുടുംബത്തില്‍ നിന്ന് ഒരു വ്യക്തിക്ക് താജുല്‍ ഉലമയുടെ പേരില്‍ പുരസ്‌കാരം നല്‍കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. മഹബൂബ് സഖാഫി സ്വാഗതവും കരീം മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ കെ സി എഫ് ഉംറ യാത്രയില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം, സ്വലാത്ത് മജ്‌ലിസ് എന്നിവ നടന്നു. സമാപന പ്രാര്‍ഥനക്ക് അശ്‌റഫ് തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കി.