ബാര്‍ കോഴക്കേസ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടില്ല: ലോകായുക്ത

Posted on: February 2, 2015 2:02 pm | Last updated: February 2, 2015 at 11:55 pm

barതിരുവനന്തപുരം: ബാര്‍ കോഴ പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടില്ലെന്ന് ലോകായുക്ത. ധനമന്ത്രി കെ എം മാണിക്കെതിരായ കേസിലാണ് ലോകായുക്തയുടെ നിരീക്ഷണം. തിരുവനന്തപുരം സ്വദേശി വിവരാവകാശ പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് ഫയല്‍ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു ലോകായുക്ത. ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്നും ലോകായുക്ത വ്യക്തമാക്കി. കേസില്‍ ഈ മാസം 27ന് വീണ്ടും വാദം കേള്‍ക്കും.