Connect with us

Malappuram

ജില്ലാ അതിര്‍ത്തി മരണാതിര്‍ത്തിയാകുന്നു

Published

|

Last Updated

തേഞ്ഞിപ്പലം: മലപ്പുറം ജില്ലയുടേയും കോഴിക്കോട് ജില്ലയുടേയും അതിര്‍ത്തി പ്രദേശമായ ഇടിമുഴിക്കലിന് സമീപം കോഴിക്കല്‍ ഇറക്കം മുതല്‍ എടപ്പാള്‍ വരെ ശബരിമല സീസണോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ ദേശീയ പാത നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
നവീകരണത്തോടനുബന്ധിച്ച് ജില്ലാ അതിര്‍ത്തി തിരിക്കുന്ന സ്ഥലത്ത് ദേശീയ പാതയില്‍ പ്രതല വ്യത്യാസം വരുന്ന അപകടകരമായി രീതിയിലാണ് നവീകരണം നടത്തിയത്. അന്താരാഷ്ട്ര റോഡ് നവീകരണ രീതിയായ ബി എം ആന്റ് ഏസി ഉപയോഗിച്ച് ജില്ലയില്‍ പുനരുദ്ധാരണം നടത്തിയപ്പോള്‍ കോഴിക്കോട് ജില്ലയിലെ ദേശീയ പാത നവീകരണം അധികൃതര്‍ മറന്ന് പോയി. ഇതോടെ ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലിന് സമീപം കോഴിക്കലിറക്കത്തില്‍ അപകടം പതുങ്ങിയിരിക്കുന്ന എഡ്ജ് രൂപപ്പെട്ടു. അശാസ്ത്രീയമായ പ്രതല വ്യത്യാസം ഉയര്‍ച്ചയും താഴ്ച്ചയും സംഗമിക്കുന്ന അപകട മുനമ്പായി ജില്ലാ അതിര്‍ത്തി മാറിക്കഴിഞ്ഞു.
നവീകരണം പൂര്‍ത്തിയായി ഒന്നര മാസത്തിനുളളില്‍ നിരവധി അപടങ്ങളാണ് ഇവിടെ നടന്നത്. എന്നാല്‍ ഇന്നലെ രണ്ട് ജീവനുകള്‍ ഈ അപകട മുനമ്പ് കവര്‍ന്നതോടെ ദേശീയ പാത സുരക്ഷാ വിഭാഗവും ദേശീയ പാത വിഭാഗവും കണുതുറന്നില്ലെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ട്രാഫിക് വിഭാഗവും പോലീസ് അധികൃതരും കണ്ണു തുറന്നു. ഇന്നലെ മുതല്‍ സംഭവ സ്ഥലത്ത് സ്പീഡ് ബാരിയറും പോലീസിന്റെ നിരീക്ഷണവും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂനിവേഴ്‌സിറ്റി ഭാഗത്ത് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് വരുമ്പോള്‍ അപകടകരമായ വളവും ഇറക്കവും രാമനാട്ടുകര നിന്നും യൂണിവേഴ്‌സിറ്റി ഭാഗത്തേക്ക് വരുമ്പോള്‍ കയറ്റവും വളവും കൂടാതെ ചേലേമ്പ്ര പുല്ലിപ്പറമ്പ് അഗ്രശാല റോഡിലേക്ക് തിരിയുന്ന ടേണിംഗ് പോയിന്റും ഇവിടെയാണ്.നഇതിന് പുറമെയാണ് ദേശീയ പാതയിലെ അതിര്‍ത്തി പ്രദേശത്തെ അശാസ്ത്രീയമായ പ്രതല വ്യത്യാസവും (എഡ്ജും ) രൂപപെടുത്തിയത്.