Connect with us

Malappuram

മഞ്ചേരി മണ്ഡലത്തില്‍ ഒരു കോടി രൂപയുടെ വികസനം

Published

|

Last Updated

മഞ്ചേരി: മണ്ഡലത്തില്‍ എം എല്‍ എയുടെ ഒരു കോടി രൂപയുടെ വികസനം. കാരക്കുന്ന് ഹൈസ്‌കൂളിന് 12 ലക്ഷം, പാണ്ടിക്കാട് ട്രാഫിക് സിഗ്‌നല്‍ ലൈറ്റിന് 12.5 ലക്ഷം, ബോയ്‌സ് ഹൈസ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന് ഒരു ലക്ഷം, കാരക്കുന്ന് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് വാഹനം വാങ്ങാന്‍ എട്ട് ലക്ഷം, മുള്ളമ്പാറ എ എല്‍ പി സ്‌കൂള്‍ മൂത്രപ്പുരക്ക് രണ്ട് ലക്ഷം, പട്ടര്‍കുളം അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ റോഡിന് മൂന്ന് ലക്ഷം, കോളജ് കുന്നില്‍ നിന്ന് മഞ്ചേരി സൗത്ത് സ്‌കൂള്‍ റോഡിന് 2.50 ലക്ഷം, കോട്ടക്കുത്ത് ഫിര്‍ദൗസ് റോഡിന് 2.50 ലക്ഷം, വാക്കേതൊടി ബൈത്തുറഹ്മ റോഡിന് 2.50 ലക്ഷം, തടത്തിപറമ്പ് പനച്ചിക്കല്‍ റോഡിന് രണ്ട് ലക്ഷം.
കയനിക്കുന്ന് താണിക്കാട് റോഡിന് 2.50 ലക്ഷം, വേട്ടേക്കോട് കൊടുവങ്ങാട് അണക്കെട്ട് റോഡിന് രണ്ട് ലക്ഷം, ചെറാംകുത്ത് മണലായിപ്പാറ വടക്കേപടി റോഡിന് രണ്ട് ലക്ഷം, വാക്കലായ് കല്ലാംകുന്ന് റോഡ് രണ്ട് ലക്ഷം, പട്ടിക്കാട് ചേരയില്‍ കോളനി റോഡിന് 2.50 ലക്ഷം, ചെമ്മന്തട്ട കുടിവെള്ള പദ്ധതി വില്ലേജ് പടിയിലേക്ക് പൈപ്പ്‌ലൈന്‍ നീട്ടാന്‍ 1.50 ലക്ഷം, പുലരിപ്പടി പൂന്താവനം റോഡ്- 2 ലക്ഷം, അരീചോല കുടിവെള്ള പദ്ധതി തോട്ടിന്‍കര ഭാഗത്തേക്ക് പൈപ്പ്‌ലൈന്‍ നീട്ടാന്‍ ഒന്നര ലക്ഷം, ആറ്റുതൃക്കോവില്‍ ക്ഷേത്രം റോഡിന് രണ്ട് ലക്ഷം.
പൂന്താനം ബേങ്ക്പടി ടിപ്പുസുല്‍ത്താന്‍ റോഡിന് മൂന്ന് ലക്ഷം, ഹൈസ്‌കൂള്‍ പാല ചെരിച്ചി റോഡിന് മൂന്ന് ലക്ഷം, കല്ലാമൂല കുടുങ്ങുംതൊടി റോഡിന് രണ്ട് ലക്ഷം, പേഴുതറ പൂച്ചപ്പാറ റോഡില്‍ രണ്ട് ലക്ഷം, പുല്ലാണിക്കാട് റെയില്‍വേലൈന്‍ റോഡിന് മൂന്ന് ലക്ഷം, കല്ലാംപാറ-കൊണ്ടശ്ശേരിക്കുണ്ട് റോഡിന് രണ്ട് ലക്ഷം, കാരക്കളം ഞാറന്‍തൊടിക മുക്ക് റോഡിന് രണ്ട് ലക്ഷം, കൊളപ്പറമ്പ് മഞ്ഞിലാംകുന്ന് വിളക്കുപാടം റോഡ്, മൂന്നാംപടി പട്ടത്ത്മുക്ക് റോഡ്, അഞ്ചാംകുളം പൊലേകുളം റോഡ് എന്നിവക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചു. പയ്യനാട് താമരശ്ശേരി കറുത്തേടത്ത് എ എം എല്‍ പി സ്‌കൂള്‍, അരുകിഴായ ജി എല്‍ പി സ്‌കൂള്‍, വടക്കാങ്ങര എ എം യു പി എസ്, വളരാട് ജി എല്‍ പി എസ്, മുള്ള്യാകുര്‍ശ്ശി എ എം എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാനും ഫണ്ടനുവദിച്ചതായി എം ഉമര്‍ എം എല്‍ എ അറിയിച്ചു.

---- facebook comment plugin here -----

Latest