Connect with us

Kozhikode

എസ് എസ് എല്‍ സി എക്‌സലന്‍സി ടെസ്റ്റ്: ആയിരങ്ങള്‍ പരീക്ഷയെഴുതി

Published

|

Last Updated

പേരാമ്പ്ര: പരീക്ഷയോട് കൂട്ടുകൂടാം എന്ന തലവാചകത്തില്‍ എസ് എസ് എഫ് സംസ്ഥാന തലത്തില്‍ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച എക്‌സലന്‍സി ടെസ്റ്റ് പേരാമ്പ്ര ഡിവിഷനിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടന്നു. കണക്ക്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ പരീക്ഷയും ഒരു മണിക്കൂര്‍ മോട്ടിവേഷന്‍ ക്ലാസുമാണ് എക്‌സലന്‍സി ടെസ്റ്റിന്റെ ഭാഗമായി നടന്നത്. പേരാമ്പ്ര, മുളിയങ്ങല്‍, കൂരാച്ചുണ്ട് എന്നിവിടങ്ങളിലായി നടന്ന പരീക്ഷയില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
പേരാമ്പ്ര വിസ്ഡം അക്കാദമി ഹാളില്‍ നടന്ന പരിപാടിയില്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അസി. ഡയറക്ടര്‍ കെ അമ്മത് മാസ്റ്റര്‍ കടിയങ്ങാട് ഡിവിഷന്‍തല ഉദ്ഘാടനം നിര്‍വഹിച്ചു. വി സി സാജിദ് മാസ്റ്റര്‍ മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. ബഷീര്‍ മാസ്റ്റര്‍ മുളിയങ്ങല്‍, റഷീദ് സഖാഫി നടുവണ്ണൂര്‍, സുബൈ ര്‍ സഖാഫി കൈപ്പുറം, മുസമ്മില്‍ കക്കാട്, മാജിദ് എടവരാട് പ്രസംഗിച്ചു.
മുളിയങ്ങല്‍ സിറാജുല്‍ഹുദയില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് മുഹമ്മദ് ഹനീഫ് ലക്ഷദ്വീപ് ഉദ്ഘാടനം ചെയ്തു. ഡോ. സലാം സഖാഫി ഓമശ്ശേരി ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. സുല്‍ഫിക്കര്‍ അഹ്‌സനി, സജീര്‍ വാളൂര്‍,ബഷീര്‍ പുവ്വത്തുംചോല, ശാഫി നിസാമി നൊച്ചാട്, മുനീര്‍ വാണിയംകണ്ടി, ശമീം വാല്യക്കോട്, സ്വാലിഹ് നൊച്ചാട്, അനസ് ആലയാട്ട് പ്രസംഗിച്ചു.
കൂരാച്ചുണ്ട് നാഷനല്‍ പബ്ലിക് സ്‌കൂളില്‍ എന്‍ പി മുനീര്‍ മാസ്റ്റര്‍ ഗൈഡന്‍സ് നല്‍കി. അസീസ് മാസ്റ്റര്‍ പുവ്വത്തുംചോല, സിദ്ദീഖ് സഖാഫി, അജ്മല്‍ കുട്ടോത്ത്, അജ്‌നാസ് സഅദി, അജ്മല്‍ മാണിക്കോത്ത് സംബന്ധിച്ചു.
കുറ്റിയാടി: എക്‌സലന്‍സി ടെസ്റ്റിന്റെ കുറ്റിയാടി ഡിവിഷന്‍തല ഉദ്ഘാടനം വടകര ഡി ഇ ഒ. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് സെക്ടറുകളില്‍ ഇരുനൂറില്‍പരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഡിവിഷന്‍ പ്രസിഡന്റ് ഹംസ സഖാഫി അധ്യക്ഷത വഹിച്ചു. സ്വാദിഖ് യു കെ, ജബ്ബാര്‍ മാസ്റ്റര്‍ വളയന്നൂര്‍, കുഞ്ഞി മുഹമ്മദ് യു കെ സംസാരിച്ചു. സജീര്‍ ഇ കെ സ്വാഗതവും ശഫീഖ് പി കെ നന്ദിയും പറഞ്ഞു.
മുക്കം: കുന്ദമംഗലം ഡിവിഷനില്‍ ആയിരം പേര്‍ പരീക്ഷയെഴുതി. സെക്ടര്‍ പരിധിയിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടന്നത്. ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ വിഷയങ്ങളില്‍ നടന്ന പരീക്ഷയുടെ മുന്നോടിയായി മോട്ടിവേഷന്‍ ക്ലാസും നടന്നു. കുന്ദമംഗലം ഡിവിഷന്‍തല ഉദ്ഘാടനം കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് നിര്‍വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് മുഹമ്മദ് ശരീഫ് സഖാഫി താത്തൂര്‍ അധ്യക്ഷത വഹിച്ചു. ഒ മുഹമ്മദ് ഫസല്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി.
നരിക്കുനി: നരിക്കുനി ഡിവിഷന്‍തല ഉദ്ഘാടനം നരിക്കുനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി കെ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് കെ കെ ഫസല്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ റഷീദ്, വി ഇല്യാസ്, സാദിഖ് സഖാഫി, ടി കെ എ സിദ്ദീഖ്, കെ സുനില്‍ കുമാര്‍, ശംസുദ്ദീന്‍, ശഫീഖ്, പി പി എം ബശീര്‍, പി സി അബ്ദുര്‍റഹ്മാന്‍, നിയാസ്, ഡോ. മുഹമ്മദലി മാടായി, ജമാല്‍, സമദ്, ചോലക്കര മുഹമ്മദ് സംസാരിച്ചു.
പാഴൂര്‍: എസ് എസ് എഫ് പാഴൂര്‍ സെക്ടറില്‍ രാവിലെ 9 മണിക്ക് നടന്ന ഗൈഡന്‍സ് ക്ലാസിന് കരീം മാസ്റ്റര്‍ അരയങ്കോട് നേതൃത്വം നല്‍കി. പരീക്ഷക്ക് അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ പാഴൂര്‍, സ്വാലിഹ് മാസ്റ്റര്‍ ചേന്ദമംഗല്ലൂര്‍, ജസീല്‍ പാഴൂര്‍, സല്‍മാന്‍ മാസ്റ്റര്‍, സ്വാദിഖ് അരയങ്കോട് നേതൃത്വം നല്‍കി. മിദ്‌ലാജ് ടി എം സ്വാഗതവും ആബിദ് അലി വെള്ളലശ്ശേരി നന്ദിയും പറഞ്ഞു.