ലാലിസം പിരിച്ചുവിട്ടെന്ന വാര്‍ത്ത രതീഷ് വേഗ നിഷേധിച്ചു

Posted on: February 1, 2015 3:34 pm | Last updated: February 2, 2015 at 12:12 am

lalism-music-band34കൊച്ചി: മോഹന്‍ലാലും സംഗീത സംവിധായകന്‍ രതീഷ് വേഗയും ചേര്‍ന്നുള്ള സംഗീത ബാന്റായ ലാലിസം പിരിച്ചുവിട്ടെന്ന വാര്‍ത്ത രതീഷ് വേഗ നിഷേധിച്ചു. ഇത്തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് രതീഷ് വേഗ അറിയിച്ചു.
ഇന്നലെ ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയത് യഥാര്‍ത്ഥ ലാലിസം അല്ല. അത് ഗെയിംസിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്. മികച്ച ഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കിയതാണ് ലാലിസം. ഇന്നലെ പിഴവുകള്‍ സംഭവിച്ചതായി കരുതുന്നില്ല. ചില ഏകോപന പിഴവുകളാണ് തിരിച്ചടിയായതെന്നും രതീഷ് പറഞ്ഞു.
ഇന്നലെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ ലാലിസത്തിന്റെ ആദ്യ ഷോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശം ഉയര്‍ന്നിരുന്നു.