Connect with us

Wayanad

പരാതിയോടെ അദാലത്തില്‍: സന്തോഷത്തോടെ മടക്കം

Published

|

Last Updated

കല്‍പ്പറ്റ: ഒരു കൂട്ടം വനിതകള്‍ ചുറ്റുംനിന്ന് തങ്ങളുടെ പരാതികള്‍ ഒരുമിച്ച് പറഞ്ഞപ്പോള്‍ കുറച്ച് നിമിഷത്തേക്ക് മന്ത്രി അന്ധാളിച്ച്‌പോയി.
എല്ലാവര്‍ക്കും പറയാനുളളത് ഒരു പരാതിമാത്രം. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മക്കിമല 6-ാം വാര്‍ഡിലെ 150 ഓളം കുടുബങ്ങളിലുളളവരാണ് കൈവശഭൂമിക്ക് പട്ടയം നല്‍കണം എന്ന പരാതിയുമായി മന്ത്രിയെ സമീപിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈനികര്‍ക്കായി തലപ്പുഴ മക്കിമലയില്‍ സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയിലാണ് ഈ കുടുംബങ്ങള്‍ താമസിക്കുന്നത്.
ഓരോ കുടുംബങ്ങള്‍ക്കും 10 സെന്റ് മുതല്‍ 2 ഏക്കര്‍ വരെ സ്ഥലം സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിക്ക് നാളിതുവരെ മറ്റ് ഉടമസ്ഥരോ, നിയമാനുസൃത അവകാശികളോ ഇല്ലാത്തതിനാല്‍ നിലവില്‍ ഭൂമി കൈവശം വെയ്ക്കുന്ന തങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കണമെന്നാണ് ഇവര്‍ അപേക്ഷിച്ചത്.
1960 മുതല്‍ രേഖകള്‍ക്കായി വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും പരിഹാരമാകത്തതിനാലാണ് അവസാനം റവന്യൂ അദാലത്തില്‍ അപേക്ഷയുമായെത്തിയത്. മൂന്ന് മാസത്തിനകം പരാതി പരിശോധിച്ച് തീര്‍പ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.