Connect with us

National

തമിഴ്‌നാട്ടില്‍ ഘര്‍വാപസി; ഒമ്പത് ക്രിസ്ത്യാനികളെ മതംമാറ്റി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലും ഘര്‍വാപസി്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മൂന്ന് ദമ്പതികള്‍ അടക്കം ഒന്‍പത് പേര്‍ ഹിന്ദു മതത്തിലെക്ക് മാറിയെന്ന് ഹിന്ദുത്വ സംഘടനയായ ഹിന്ദു മക്കള്‍ കച്ചി നേതാക്കള്‍ അവകാശപ്പെട്ടു. മാഞ്ഞൂറില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളായ ദൈവനായകി- ശേഖര്‍, അന്നക്കിളി- രാജേന്ദ്രന്‍, ലക്ഷ്മി- ജയരാമന്‍ ദമ്പതികളാണ് ഹിന്ദു മതത്തിലേക്ക് തിരിച്ചു വന്നതായി പറയപ്പെടുന്നത്. ജമുനാ, നാഗമ്മ, മൗലി വേണു എന്നിവരും ഘര്‍ വാപസിക്ക് എത്തി. കാമാക്ഷി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
ഹിന്ദു മക്കള്‍ കച്ചി സംസ്ഥാന ജനറല്‍ സെക്രട്ടറി രാമ രവികുമാര്‍ ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. 17 വര്‍ഷം മുമ്പാണ് തങ്ങള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനത്തിനിരയായത് എന്ന് ദൈവനായകി പറഞ്ഞു. പത്ത് വര്‍ഷം മുമ്പാണ് തങ്ങള്‍ ഹിന്ദു മതം വിട്ടതെന്ന് അന്നക്കിളിയും രാജേന്ദ്രനും പറഞ്ഞു. 108 പേരെ ചടങ്ങിനെത്തിക്കാനായിരുന്നു പദ്ധതിയെന്നും പോലീസിന്റെ ഇടപെടല്‍ തടസ്സമായെന്നും രാമ രവികുമാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest