Connect with us

Kerala

ഇനി മണിക്കൂറുകള്‍; ഒത്തൊരുമിച്ച് കേരളം

Published

|

Last Updated

തിരുവനന്തപുരം: ഏഴ് ജില്ലകളിലായി 29 വേദികള്‍, 33 ഇനങ്ങള്‍, 12,000ത്തിലധികം കായിക താരങ്ങള്‍. കേരളം കാത്തിരുന്ന രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ന് തുടക്കം. രാജ്യത്തിന് മുന്നില്‍ കേരളത്തിന്റെ അഭിമാനമുയരുന്ന നിമിഷങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് വൈകുന്നേരം ആറിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ 35- ാമത് ദേശീയ ഗെയിംസിന് തുടക്കമാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വാഗതമരുളുന്ന ചടങ്ങില്‍ കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

വര്‍ണാഭമായ ചടങ്ങില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യത്തിന്റെ അഭിമാന താരങ്ങളായ പി ടി ഉഷക്കും അഞ്ജു ബോബി ജോര്‍ജിനും ദീപശിഖ കൈമാറും. സ്റ്റേഡിയം വലംവെച്ച ശേഷം ഇരുവരും ചേര്‍ന്നാകും ദീപം തെളിയിക്കുക. സംഗീതത്തിന്റെ അകമ്പടിയോടെയാണ് മുഖ്യാതിഥികളെ സ്റ്റേഡിയത്തിലേക്ക് ആനയിക്കുക. ആദ്യ ഒളിമ്പിക്‌സിന് വേദിയായ പുരാതന ഒളിമ്പിയയുടെ പശ്ചാത്തലത്തിലാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നയിക്കുന്ന സംഗീതവിരുന്നാണ് ആദ്യ പരിപാടി. തുടര്‍ന്ന് ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിക്കും.

Latest