Connect with us

Ongoing News

പാറ്റൂര്‍ കേസ്: മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കണമെന്ന ഹരജി ഫയലില്‍

Published

|

Last Updated

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലോകായുക്തയില്‍ നടക്കുന്ന കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു.
ഹരജിക്കാരനായ ജോയ് കൈതാരമാണ് ഇന്നലെ ഉപഹരജി നല്‍കിയത്.
എ ഡി ജി പി ജേക്കബ് തോമസിന്റെ അന്വേഷണത്തില്‍ ഇവരുള്‍പ്പെടെയുള്ള ഭരണതലത്തിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഉപഹരജി നല്‍കിയതെന്ന് ജോയ് കൈതാരം പറഞ്ഞു.
എ ഡി ജി പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇവരുടെ നിയമവിരുദ്ധ ഇടപെടലിന്റെ തെളിവായി ചൂണ്ടിക്കാട്ടിയിട്ടുള്ള സെക്രട്ടേറിയറ്റിലെ റവന്യൂ ജലവിഭവ വകുപ്പുകളുടെ നോട്ട് ഫയലുകള്‍ തെളിവായി ഹരജിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സ്വകാര്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം 31 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ട് എന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവെപ്പിക്കണമെന്ന ഹരജിയിന്മേലും തിങ്കളാഴ്ച വാദം കേള്‍ക്കും.