Connect with us

Gulf

സഊദിയില്‍ കാണാതായ ബാലനെ കണ്ടെത്തി

Published

|

Last Updated

ദുബൈ: സഊദി അറേബ്യയില്‍ ഒരു മാസം മുമ്പ് കാണാതായ യു എ ഇ ബാലനെ കണ്ടെത്തി. സഊദിയുടെ വടക്കു കിഴക്കന്‍ പട്ടണമായ ഹഫര്‍ അല്‍ ബത്തീനിലാണ് ഇബ്‌റാഹീം മുഹമ്മദ് അല്‍ സയാരിയെന്ന ബാലനെ കണ്ടെത്തിയത്. ഒരു മാസം മുമ്പ് കുടുംബസമേതം പോകുമ്പോള്‍ കൂട്ടംതെറ്റി ആദ്യം വാദി അല്‍ ദവാസിറില്‍ എത്തുകയായിരുന്നു. ഇബ്‌റാഹിമിനെ കാണാതായത് സംബന്ധിച്ച് കുടുംബം ഫോട്ടോ സഹിതം പത്ര പരസ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ബാലനെ തിരിച്ചറിഞ്ഞ ഒരാള്‍ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇബ്‌റാഹീം പൂര്‍ണ ആരോഗ്യവാനാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.