Connect with us

Alappuzha

കേരള ശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു

Published

|

Last Updated

ആലപ്പുഴ: പരമ്പരാഗത വ്യവസായങ്ങള്‍ മുഖ്യ വിഷയമാക്കി പാതിരപ്പള്ളി കാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ മൂന്ന് ദിവസമായി നടന്ന 27-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് ഉജ്ജ്വല പരിസമാപ്തി.ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പണം നീക്കിവെക്കണമെന്നും ഗവേഷണത്തിനു മുന്‍തൂക്കം നല്‍കുന്ന ശാസ്ത്രനയം വേണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പറഞ്ഞു.മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ(ജി ഡി പി) ഒരു ശതമാനം മാത്രമാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യം മാറ്റിവെക്കുന്നത്. ചൈനയും അമേരിക്കയും ജി ഡി പി യുടെ നാല് ശതമാനത്തിലധികം ഇതിനായി വിനിയോഗിക്കുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കണം. ഗവേഷകര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെന്നു കരുതി കുറ്റപ്പെടുത്തരുത്.പലവട്ടം പരാജയപ്പെട്ട ശേഷമാണ് പരീക്ഷണങ്ങള്‍ വിജയം കണ്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആധ്യക്ഷ്യം വഹിച്ചു.