Connect with us

Gulf

വത്ബയില്‍ ബാച്ചിലര്‍മാര്‍ക്കെതിരെ നടപടി

Published

|

Last Updated

അബുദാബി: ബാച്ചിലര്‍മാര്‍ തിങ്ങിത്താമസിക്കുന്നതിനെതിരെ നഗരസഭ നടപടി തുടങ്ങി. വത്ബയില്‍ ബനിയാസ് പോലീസിന്റെ സഹകരണത്തോടെയാണ് ഒഴിപ്പിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും വിധമായിരുന്നു താമസമെന്ന് വത്ബ നഗരസഭാ കേന്ദ്രം ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ മന്‍സൂരി പറഞ്ഞു.
ശഖ്ബൂത് സിറ്റി, ശവാമെക്ക്, ഗബാത്ത്, ന്യൂബനിയാസ്, ഓള്‍ഡ് ബനിയാസ്, അല്‍ നഹ്ദ, മുആസ, ശംക്ക, ഖത്തം എന്നിവടങ്ങളില്‍ നിരവധി കെട്ടിടങ്ങളില്‍ പരിശോധന നടത്തി.
ജനങ്ങളുടെ ആരോഗ്യത്തിലും സുരക്ഷിതത്വത്തിലും ഉന്നതനിലവാരം പുലര്‍ത്താനാണ് നടപടി. ബാച്ചിലര്‍മാര്‍ തിങ്ങിത്തമാസിക്കുന്ന 1,650 മുറികളില്‍ നോട്ടീസ് പതിച്ചു. 859 മുറികളുടെ പ്രശ്‌നം രമ്യതയിലാക്കി. 279 താമസ കേന്ദ്രങ്ങള്‍ക്കെതിരെ കേസെടുത്തു. കെട്ടിടങ്ങള്‍ക്കു മുകളില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തും വിധത്തില്‍ ഡിഷ് ആന്റണികള്‍ സ്ഥാപിക്കുന്നതിനെതിരെയും നടപടിയുണ്ട്.