മനം തുറന്ന് ഒബാമയും മോദിയും മന്‍ കി ബാതില്‍

Posted on: January 27, 2015 9:26 pm | Last updated: January 27, 2015 at 11:59 pm

modi and obama man ki bathന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ബരാക് ഒബാമയും പങ്കെടുത്ത റേഡിയോ പരിപാടി ‘മന്‍ കി ബാത്’ പുതിയ ചരിത്രം കുറിച്ചു. രാത്രി എട്ടു മണി മുതല്‍ 8.30 വരെയാണ് മന്‍ കി ബാത് സംപ്രേഷണം ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളയച്ച ചോദ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയും ഒബാമയും മറുപടി പറഞ്ഞു.

പരിപാടിയുടെ മുഴുവന്‍ സമയവും ബരാക് എന്നാണ് മോദി ഒബാമയെ അഭിസംബോധന ചെയ്തത്. ബരാക് എന്ന പദത്തിന്റെ അര്‍ത്ഥം അനുഗ്രഹിക്കപ്പെട്ടവന്‍ എന്നാണെന്ന് പറഞ്ഞാണ് മോദി ഒബാമയെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്.

തനിക്ക് മേല്‍ ചൊരിഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഒബാമ തന്റെ സംസാരം ആരംഭിച്ചത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും യു എസ് പ്രസിഡന്റും ഒരുമിച്ചുള്ള ആദ്യത്തെ റേഡിയോ സംഭാഷണമാണിതെന്ന് പറഞ്ഞ ഒബാമ കുറഞ്ഞ സമയം കൊണ്ട് നമ്മള്‍ ഒരുപാട് ചരിത്രം രചിക്കുകയാണെന്നും പറഞ്ഞു.