Connect with us

Palakkad

കുടിവെള്ളത്തില്‍ മാലിന്യം: നെന്മാറയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു

Published

|

Last Updated

നെന്മാറ: പോത്തുണ്ടി ഡാം കുടിവെള്ളത്തില്‍ ചളിയും മാലിന്യവും അടിഞ്ഞുകൂടിയതോടെ പകര്‍ച്ചവ്യാധി പടരുന്നു. നെന്മാറ, അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകളിലെ ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് പോത്തുണ്ടി ഡാമിനെയാണ്. പൊതുവെ വരണ്ട പ്രദേശങ്ങളായതിനാല്‍ ഇവിടെ മറ്റു കുടിവെള്ള സ്രോതസ്സുകളും കുറവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഫില്‍ട്ടര്‍ പഌന്റ് നോക്കുകുത്തിയായതാണ് ഡാമില്‍ മാലിന്യം അടിഞ്ഞുകൂടാന്‍ കാരണം. കുടിവെള്ള വിതരണത്തിന്റെ ചുമതലയുള്ള വാട്ടര്‍ അതോറിറ്റി വെള്ളം ഫില്‍ട്ടര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ഫില്‍ട്ടറിങ് നടക്കാത്തതുമൂലം നെന്മാറ ടൗണിലത്തെുന്ന പോത്തുണ്ടി കുടിവെള്ളം ചളിനിറഞ്ഞ് കറുത്ത നിറത്തിലാണ്. പൈപ്പില്‍ തുണി കെട്ടി അരിച്ചെടുത്താണ് കുടിവെള്ളം ഉപയോഗിക്കുന്നത്. പോത്തുണ്ടി ഡാമിലെ വെള്ളത്തില്‍ ക്‌ളോറിനേഷന്‍ നടത്താതെയാണ് ജലവിതരണം നടത്തുന്നതെന്ന് ജല ഉപഭോക്താക്കളുടെ സംഘടന ആരോപിച്ചു. പനി, വിട്ടുമാറാത്ത ജലദോഷം, വയറിളക്കം, വയറുവേദന തുടങ്ങിയ പല അസുഖങ്ങളുമായി നെന്മാറ മേഖലയിലെ ഒട്ടേറെ പേര്‍ ചികിത്സ തേടിയിരുന്നു. മലിന ജലത്തിന്റെ ഉപയോഗമാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനെ സംബന്ധിച്ച് നാട്ടുകാര്‍ ആരോഗ്യവകുപ്പിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയായില്ല. വെള്ളം ഫില്‍ട്ടറിങ് നടത്താതെ വിതരണം ചെയ്യുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.—