Connect with us

Gulf

താജുല്‍ ഉലമയുടെ വ്യക്തിത്വം മാതൃകാപരം: പൊന്മള

Published

|

Last Updated

മനാമ: വാക്കിലും പ്രവൃത്തിയിലും ഒരുപോലെ വിശുദ്ധിയും ശുഷ്‌കാന്തിയും കാത്തു സൂക്ഷിച്ച മഹാ മനീഷിയായരുന്നു താജുല്‍ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.
ഈസാ ടൗണ്‍ മസ്ജിദു രിള്‌വാനില്‍ ഐ സി എഫ് ബഹ്‌റൈന്‍ സംഘടിപ്പിച്ച താജുല്‍ ഉലമാ അനുസ്മരണ, എസ് വൈ എസ് 60- ാം വാര്‍ഷിക ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതില്‍ അദ്ദേഹം കാണിച്ച ജാഗ്രത മാത്യകാപരമാണ്.
സമസ്തയുടെയും വിദ്യഭ്യാസ ബോര്‍ഡിന്റെയും വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച തങ്ങള്‍ കേരളീയ മുസ്‌ലിം സമൂഹത്തെ മുഖ്യധാരയിലേക്കും അതിനുമപ്പുറം ദേശീയവും അന്തര്‍ ദേശീയവുമായ ബന്ധങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിലേക്കും എത്തിച്ചു. കേരള മുസ്‌ലിംകളുടെ മതകീയഅസ്ഥിത്വത്തിന് നേരെ ഉയര്‍ന്ന ചോദ്യങ്ങളെ ആത്മ ധൈര്യത്തോടെ നേരിടാന്‍ പഠിപ്പിച്ചത് ഉള്ളാള്‍ തങ്ങളായിരുന്നു – അദ്ദേഹം അനുസ്മരിച്ചു. കെ സി സൈനുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അബൂബക്കര്‍ ലത്വീഫി, പി എം സുലൈമാന്‍ ഹാജി, അബ്ദുല്‍ കരീം സഖാഫി, ഹൈദര്‍ മുസ്‌ലിയാര്‍, മുഹമ്മദ് മംഗഌര്‍, മമ്മൂട്ടി മുസ്‌ല്യാര്‍, വി പി കെ അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഹകീം സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് കുലുക്കല്ലൂര്‍ അനുസമരണ കാവ്യം ആലപിച്ചു.

Latest