Connect with us

National

ഒബാമയ്ക്ക് ഇ-മെയില്‍ അയക്കാന്‍ ശ്രമിച്ചയാളെ കസ്റ്റഡിയില്‍ എടുത്തു

Published

|

Last Updated

ഗയ: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രസിഡന്റ ബരാക് ഒബാമയ്ക്ക് ഇ-മെയില്‍ അയക്കാന്‍ ശ്രമിച്ചയാളെ പിടികൂടി. 130 കോടി ഡോളര്‍ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇ മെയില്‍ അയക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇനാം റാസ എന്ന 49 കാരനെയാണ് കസ്റ്റഡിയിലെടുത്തത്. ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലെ ബെല്ലോര്‍ചക് സ്വദേശിയാണ് റാസ.
ഇന്റര്‍നെറ്റ് കഫെയിലെത്തിയ ഇയാള്‍ ഒബാമയ്ക്ക് മെയിലയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കഫെ നടത്തുന്നയാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പ്രാഥമിക  നിഗമനം. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.