Connect with us

Kasargod

ചെറുവത്തൂരില്‍ സോണ്‍ പടയൊരുക്കം സ്വഫ്‌വ റാലിയോടെ സമാപിച്ചു

Published

|

Last Updated

ചെറുവത്തൂര്‍: സമര്‍പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ അടുത്ത മാസം മലപ്പുറം താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനഭാഗമായി ചെറുവത്തൂര്‍ സോണ്‍ ഇ സി സംഘടിപ്പിച്ച രണ്ടാം പടയൊരുക്കെ സ്വഫ്‌വ റാലിയോടെ സമാപിച്ചു.
ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍ എന്നീ നാലു സര്‍ക്കിളുകളില്‍നിന്ന് തിരഞ്ഞെടുത്ത സ്വഫ്‌വ അംഗങ്ങളാണ് പടയൊരുക്കം ക്യാമ്പില്‍ സംബന്ധിച്ചത്. നീലമ്പാറ മദ്‌റസാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രണ്ടാം പടയൊരുക്കം ക്യാമ്പ് ഖത്തീബ് അബ്ദുല്ലക്കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. സോണ്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ക്യാമ്പ് സെഷനുകള്‍ക്ക് ഡി ആര്‍ ജി അംഗം ഹംസ മിസ്ബാഹി, സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, ജില്ലാ സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, സോണ്‍ സ്വഫ്‌വ ചീഫ് വി പി യു അശ്‌റഫ് മൗലവി, സര്‍ക്കിള്‍ ചീഫുമാരായ അയ്യൂബ് നീലംപാറ, സാജിദ് ലത്വീഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടയൊരുക്കം ക്യാമ്പിന് സമാപനം കുറിച്ച് നീലംപാറ ടൗണില്‍ സ്വഫ്‌വ അംഗങ്ങള്‍ റാലി നടത്തി.

Latest