Connect with us

Kasargod

പ്രഗതി സ്‌പെഷ്യല്‍ സ്‌കൂളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു

Published

|

Last Updated

കാസര്‍കോട്: മധൂര്‍ കൃഷിഭവന്‍ പരിധിയില്‍, ജില്ലയിലെ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും രക്ഷിതാക്കളുടെയും വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റി വഴി നടപ്പിലാക്കുന്ന പച്ചക്കറി കൃഷി പദ്ധതി എസ് പി നഗര്‍ പ്രഗതി സ്‌പെഷ്യല്‍ സ്‌കൂളില്‍ ആരംഭിച്ചു.
കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായാണ് മധൂര്‍ കൃഷി ഭവന്‍ പ്രഗതി സ്‌പെഷ്യല്‍ സ്‌കൂളില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ജില്ലയിലെ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും രക്ഷിതാക്കളുടെയും വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതി ഏറ്റെടുത്ത് പ്രഗതി സ്‌പെഷ്യല്‍ സ്‌കൂളില്‍ നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ കുമ്പളം, മത്തന്‍, തക്കാളി, മുളക്, വഴുതിന, കാബേജ്, കോളിഫഌവര്‍ എന്നിവ നട്ടുകഴിഞ്ഞു. കൃഷിഭവന്‍ ഉദ്യോഗസ്ഥരടക്കം സൊസൈറ്റിയെ സഹായിക്കാന്‍ പൊവ്വല്‍ എല്‍ ബി എസ് എന്‍ജിനീയറിംഗ് കോളജിലെ എന്‍ എസ് എസ് യൂണിറ്റ് എത്തിയത് വളരെ ശ്രദ്ധേയമായി.
വരുംദിവസങ്ങളില്‍ മറ്റിനം പച്ചക്കറികള്‍ കൊണ്ട് സ്‌കൂള്‍ പരിസരം സമ്പന്നമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൃഷിഭവന്‍ അധികൃതരും സൊസൈറ്റിയും. പ്രഗതി സ്‌പെഷ്യല്‍ സ്‌കൂളില്‍ പച്ചക്കറികൃഷിയോടൊപ്പം പഴവര്‍ഗങ്ങളും പൂക്കളും വച്ച് പിടിപ്പിച്ച് കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വഴിയൊരുക്കാന്‍ ഇവര്‍ ഉദ്ദേശിക്കുന്നുണ്ട്.

---- facebook comment plugin here -----