Connect with us

Health

നെല്ലിക്ക കഴിക്കാം ആരോഗ്യവാന്‍മാരാകാം

Published

|

Last Updated

ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധമാണ് നെല്ലിക്ക. ദിവസേനയുള്ള ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്. പച്ചനെല്ലിക്ക കഴിക്കാന്‍ മടിയുള്ളവര്‍ക്ക് ജ്യൂസായോ ചട്‌നിയാക്കിയോ നെല്ലിക്ക കഴിക്കാവുന്നതാണ്.

നെല്ലിക്കപ്പൊടി തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.അകാലനര തടയുന്നതോടൊപ്പം മുടി വളരുന്നതിനും നെല്ലിക്ക സഹായിക്കും. കാന്‍സറിനും ഹൃദ്രോഗത്തിനും നെല്ലിക്ക മികച്ച പ്രതിരോധ ഔഷധമാണ്.

പ്രമേഹരോഗികള്‍ക്കും ഷുഗര്‍ ഉള്ളവര്‍ക്കും ദിവസേന നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ഗ്ലൂക്കോസിന്റെ അളവ് കുറക്കാന്‍ നെല്ലിക്കക്ക് കഴിയും. കൊളൊസ്‌ട്രോളിനും നെല്ലിക്ക മികച്ച പ്രതിവിധിയാണ്.

നാര് അടങ്ങിയിരിക്കുന്നതിനാല്‍ ദഹന പ്രക്രിയ സുഗമമാക്കാന്‍ നെല്ലിക്ക സഹായിക്കും. ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ധിപ്പിക്കുന്നതിനും നെല്ലിക്ക നല്ലതാണ്.