Connect with us

Kozhikode

അനധികൃതമായി പ്രവര്‍ത്തിച്ച അക്ഷയകേന്ദ്രം സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

താമരശ്ശേരി: അനധികൃത അക്ഷയകേന്ദ്രം സ്ഥാപിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കിയ അക്ഷയ കേന്ദ്രം സസ്‌പെന്‍ഡ് ചെയ്തു. താമരശ്ശേരി ചുങ്കത്ത് വ്യാജ അക്ഷയകേന്ദ്രം സ്ഥാപിച്ച താമരശ്ശേരിയിലെ അക്ഷയകേന്ദ്രമാണ് അക്ഷയകേന്ദ്രം ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. ചുങ്കത്ത് ഒന്നരവര്‍ഷമായി അനധികൃത അക്ഷയകേന്ദ്രം പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞ ആറിന് സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സംഭവം അന്വേഷിച്ച ജില്ലാ കോ ഓഡിനേറ്ററുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
സേവനങ്ങള്‍ നിഷേധിക്കുന്നതായും അമിത ചാര്‍ജ് ഈടാക്കുന്നതായുമുള്ള പരാതിയില്‍ രണ്ട് വര്‍ഷം മുമ്പും താമരശ്ശേരി അക്ഷയ കേന്ദ്രം സസ്‌പെന്‍ഡ് ചെയ്തിരുന്നു
ആധാര്‍ കാര്‍ഡിന്റെ ഫോട്ടോയെടുക്കലുമായി ബന്ധപ്പെട്ട് ഏതാനും ദിവസത്തേക്ക് അനുവദിച്ച ആധാര്‍ ഹെല്‍പ്പ് ഡെസ്‌ക് അക്ഷയകേന്ദ്രമാക്കി മാറ്റുകയായിരുന്നു. താമരശ്ശേരി അക്ഷയകേന്ദ്രത്തിന്റെ യൂസര്‍ ഐഡിയാണ് ഇവിടെ ഉപയോഗിക്കുന്നത്. അക്ഷയ ഇ കേന്ദ്രം എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചുങ്കം അക്ഷയകേന്ദ്രം എന്ന പേരില്‍ റസീപ്റ്റ് നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിരക്കിന്റെ ഇരട്ടിയോളം ചാര്‍ജ് വാങ്ങുന്നതായും ആരോപണമുണ്ടായിരുന്നു. അന്വേഷണത്തില്‍ അനധികൃതമായി അക്ഷയകേന്ദ്രം സ്ഥാപിച്ചതായി കണ്ടെത്തുകയും ഇവിടെ യൂസര്‍ ഐ ഡി ഉപയോഗിച്ച സ്ഥാപനം ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നുവെന്ന് അക്ഷയ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഫിറോസ് പറഞ്ഞു. അമിത ചാര്‍ജ് ഈടാക്കുന്നതും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പൊതുജനങ്ങള്‍ ലഭ്യമാകേണ്ട സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ അതാത് ഓഫീസുകളില്‍ നിന്നും നേരിട്ട് ലഭ്യമാക്കാമെന്നും അദേഹം പറഞ്ഞു.

---- facebook comment plugin here -----