അന്ധതയെ തോല്‍പ്പിച്ച് ഷിഫാന നേടിയത് തിളക്കമുള്ള വിജയം

    Posted on: January 21, 2015 9:45 pm | Last updated: January 22, 2015 at 9:57 am

    007അന്ധതയെ തോല്‍പ്പിച്ച് അനുകരണ കലയില്‍ ഷിഫാന നേടിയത് കണ്ണിന്റെ തിളക്കമുള്ള വിജയം. ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി മത്സരത്തിലാണ് തിരുവന്തപുരം പോത്തന്‍കോട് എല്‍ വി എച്ച് എച്ച് എസിലെ ഷിഫാന മറിയം തന്റെ അന്ധതയെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനം നേടിയത്. കലോത്സവത്തിന്റെ ഒരു മാസം മുമ്പ് വരെ ഫോള്‍വറി സിന്‍ഡ്രമെന്ന അപുര്‍വ രോഗം ബാധിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷിഫാന. തുടര്‍ന്ന് സ്വയം കണ്ടെത്തിയ ചില അനുകരണ ശൈലികള്‍ കേട്ടു പടിച്ചാണ് സ്‌കൂള്‍ തലം തൊട്ടുള്ള കലോത്സവ വേദികളില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച് കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തത്. സമയക്രമീകരണത്തില്‍ വാച്ചില്‍ സമയം അടയാളപ്പെടുത്തിയാണ് ഷിഫാന വേദിയിലേക്ക് കയറിയത്.
    മൊബൈയില്‍ ഫോണ്‍ കമ്പനികളുടെ കസ്റ്റമര്‍ കെയര്‍ ഫോണ്‍ കോള്‍ വിവിധ ഭാഷകളിലെ റെയില്‍വേ അനൗണ്‍സ്‌മെന്റ്, കൃഷ്ണ തുളസി കഫ്‌സിറപ്പിന്റെ പരസ്യം, തുടങ്ങി സാധാരണ മിമിക്രി വേദികളില്‍ കേട്ടുപരിച്ചമില്ലാത്ത പുതിയ ഐറ്റങ്ങളായിരുന്നു ഈ കൊച്ചു മിടുക്കി പുറത്തേടുത്തത്. എഴാം ക്ലാസുവരെ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലെ മികച്ച താരം കൂടിയായിരുന്നു ഷിഫാന.