Connect with us

Gulf

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ലോകം ചുറ്റാനൊരുങ്ങുന്നു

Published

|

Last Updated

അബുദാബി: സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വിമാനത്തില്‍ ലോകം ചുറ്റുന്ന പരിപാടി ഫെബ്രുവരി അവസാനം അബുദാബിയിലെ അല്‍ ബത്തീന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആരംഭിക്കും. ലോകം ചുറ്റി ജൂലൈ അവസാനം തിരിച്ചെത്തും. സോളാര്‍ ഇംബള്‍സ് ടു എന്ന പേരിലാണ് ഈ വിമാനം അറിയപ്പെടുന്നത്.
സ്വിറ്റ്‌സല്‍ലന്റ് സ്വദേശികളായ ബര്‍ട്രാന്റ്ടിക്കാഡും ആന്‍ഡ്രെ ബോഷ് ബെര്‍ഗുമാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. പരിസ്ഥിതി സൗഹൃദ ഊര്‍ജം ഉപയോഗിച്ച് ലോകത്ത് പ്രവര്‍ത്തിക്കുന്ന വിമാനങ്ങള്‍ വ്യാപിപ്പിക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് പര്യടനം. രാത്രിയും പകലുമായി വിമാനം യാത്ര തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 വിമാനത്താവളങ്ങള്‍ സന്ദര്‍ശിക്കും. യാതൊരുവിധ ഇന്ധനവും ഉപയോഗിക്കാതെ 35,000 കിലോമീറ്ററാണ് പറക്കുക. അമേരിക്കയില്‍ മൂന്ന് സ്ഥലങ്ങളില്‍ ഇതിന് സന്ദര്‍ശനമുണ്ടാകും. ആഫ്രിക്കയിലും യൂറോപ്പിലും സന്ദര്‍ശനം നടത്തും. ആദ്യ ഘട്ടത്തില്‍ മസ്‌കത്ത്, അഹമ്മദാബാദ്, വാരാണസി, മ്യാന്‍മറിലെ മണ്ഡലൈ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുക.
ഈ വിമാനം ഇന്നലെ അബുദാബി അല്‍ ബതീല്‍ എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചു.