Connect with us

Wayanad

റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ വയനാടും ഓടി

Published

|

Last Updated

കല്‍പ്പറ്റ: കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ പ്രചരണാര്‍ഥം നടത്തിയ റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കൂട്ടയോട്ടം നടത്തി. ആയിരങ്ങള്‍ പങ്കെടുത്ത ജില്ലാതല പരിപാടി കല്‍പറ്റ പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച് എസ്.കെ.എം.ജെ സ്‌കൂളില്‍ സമാപിച്ചു. പട്ടിക വര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി റണ്‍കേരളയില്‍ സജീവമായി പങ്കെടുത്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, സ്‌കൗട്ട് ആന്‍ഡ് ഗെയ്ഡ്‌സ്, എസ്.പി.സി, കുടുംബശ്രീ, വിവിധ സ്‌പോര്‍ട്‌സ് സംഘടനകള്‍ തുടങ്ങിയവര്‍ ഓട്ടത്തില്‍ പങ്കു ചേര്‍ന്നു. ദീപശിക പ്രയാണത്തിന് പ്രമുഖ സിനിമാ നടന്‍ അബുസലിമും ഫുട്‌ബോളര്‍ സുശാന്ത് മാത്യുവും നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഷീദ്, ജില്ലാകലക്റ്റര്‍ കേശവേന്ദ്രകുമാര്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഉഷാകുമാരി, എ.ഡി.എം. പി.വി ഗംഗാധരന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സലിം കടവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കരിങ്കുറ്റി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ വിദ്യാര്‍ത്ഥികളും റണ്‍ കേരള റണ്ണില്‍ പങ്കെടുത്തു.അധ്യാപകരും വിദ്യാര്‍ഥകളും കുട്ടികള്‍ക്കൊപ്പം പങ്കാളികളായി.കോട്ടത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ എഫ് ജോണി ഫഌഗ് ഓഫ് ചെയ്തു.പ്രധാനാദ്ധ്യാപിക എം കെ ഉഷാദേവി,പി ടി എ പ്രസിഡന്റ് കെ.പി.മുരളീധരന്‍,ജോസ് മേട്ടയില്‍,പി.ശശിധരന്‍,എന്‍ കെ.ഹരീഷ് കുമാര്‍,കെ.റസീന,ഷീബാറാണി,കെ.അബ്ദുള്‍ സലാം,കെ.ജോസ്,കെ.സേവ്യര്‍,ഹഫ്‌സത്ത്,കെ.ഹസീന എന്നിവര്‍ നേതൃത്വ്വം നല്‍കി.

Latest