കുട്ടികള്‍ക്ക് അറിവും അത്ഭുതവും പകര്‍ന്ന് നാടക സംവാദം

    Posted on: January 21, 2015 11:10 am | Last updated: January 21, 2015 at 11:10 am

    kalolsavam-2015-bannerകോഴിക്കോട്: കളിച്ചും ചിരിച്ചും പാട്ടുപാടിയും കഥ പറഞ്ഞും കുട്ടികളില്‍ ആവേശത്തിരയിളക്കി നാടക സംവാദം. കുട്ടികളില്‍ അറിവും അത്ഭുതവും പകര്‍ന്ന് മാനാഞ്ചിറ മോഡല്‍ ഹൈസ്‌കൂള്‍ വേദിയിലാണ് സംവാദം നടന്നത്.
    വിദ്യാര്‍ഥികളിലേക്ക് നാടകലോകത്തെ അനുഭവങ്ങളും അറിവും പകര്‍ന്ന് അഭിനയ ലോകത്തേക്കുള്ള പുത്തന്‍ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ടാണ് സംവാദം മുന്നോട്ട് നീങ്ങിയത്.
    എം ടിയുടെ ഇരുട്ടിന്റെ ആത്മാവിന്റെ നാടാകാവിഷ്‌കാരമുള്‍പ്പെടെ മറ്റു നിരവധി രചനകളും സംവാദത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
    നാടകരചന, അഭിനയം, സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട് നടന്ന സംവാദത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. സാംസ്‌കാരികോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ കെ വി വിജേഷ്, ഡോ വി അബ്ദുല്‍ ലത്വീഫ്, നവീന്‍രാജ് സംബന്ധിച്ചു.