Connect with us

Kozhikode

പണം പിന്‍വലിക്കുന്നതിന് തടസ്സമായത് സംഘാംഗങ്ങളുടെ തര്‍ക്കം: പ്രസിഡന്റ്

Published

|

Last Updated

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം യു ഡി എഫ് അംഗം വി ആലീസ് മാത്യുവിനാണെന്ന് പ്രസിഡന്റ് എം കുഞ്ഞമ്മദ്.
കല്ലോട് ഭാഗത്തുള്ള രണ്ട് കുടുംബശ്രീ യൂനിറ്റുകളെ തെറ്റിദ്ധരിപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കുഴപ്പമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചതെന്ന് പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. കുടുംബശ്രീകള്‍ക്ക് നല്‍കേണ്ട സബ്‌സിഡി തുക നേരത്തെ തന്നെ ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായും പ്രശ്‌നമുണ്ടാക്കിയ കനക കുടുംബശ്രീയുടെ സബ്‌സിഡി തുകയായ 95,200 രൂപയുടെ ചെക്ക് 2006 ഫെബ്രുവരിയില്‍ കനറാ ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
വിജയ കുടുബശ്രീയുടെ 30000 രൂപക്കുള്ള 518607 നമ്പര്‍ ചെക്കും ബേങ്ക് അക്കെണ്ടില്‍ 16.05.2005 ന് നല്‍കിയിട്ടുണ്ട്. സംഘാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് പണം പിന്‍വലിക്കലിന് തടസ്സമായതെന്നും ഇതിന്റെ പേരില്‍ തനിക്കും ബ്ലോക്ക് പഞ്ചായത്തിനുമെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ പേരിലാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിനിടെ അനിഷ്ട സംഭവങ്ങളുണ്ടായത്. അക്രമത്തില്‍ പരുക്കേറ്റ രണ്ട് അംഗങ്ങള്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരിയായ ആലീസ് മാത്യുവിനെ അറസ്റ്റ് ചെയ്യണമെന്നും എം കുഞ്ഞമ്മദ് ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തപക്ഷം ജനപ്രതിനിധികളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Latest