Connect with us

Ongoing News

എസ് എസ് എഫ് നീലഗിരി ജില്ലാ ഭാരവാഹികള്‍

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലാ എസ് എസ് എഫിന് പുതിയ ഭാരവാഹികളായി ശിഹാബുദ്ദീന്‍ മദനി (പ്രസി.) പി കെ ജഅ്ഫര്‍ മാസ്റ്റര്‍ (ജന. സെക്ര.) നിസാമുദ്ദീന്‍ ബുഖാരി (ട്രഷ.) ശാജഹാന്‍ മദനി, അശ്‌റഫ് അഹ്‌സനി (വൈസ് പ്രസി.) ഉസ്മാന്‍ മദനി, മുഹമ്മദ്കുട്ടി മാക്കമൂല (ജോ. സെക്ര.) യൂനുസ് പന്തല്ലൂര്‍ (ക്യാമ്പസ് സെക്ര.) സിറാജുദ്ദീന്‍ മദനി (ഹയര്‍ സെക്കന്‍ഡറി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പാടന്തറ മര്‍കസില്‍ നടന്ന കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറി ശറഫുദ്ദീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിഹാബുദ്ദീന്‍ മദനി അധ്യക്ഷതവഹിച്ചു. എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

Latest