Connect with us

Kerala

ബിന്ധ്യാസ് ബിജുവിന്റെ വീട്ടിലെത്തി; നേരില്‍ കണ്ടില്ലെന്ന് ബിജു രമേശ്

Published

|

Last Updated

തിരുവനന്തപുരം: ബിജു രമേശിനെ കാണാന്‍ ബ്ലാക്‌മെയിലിംഗ്‌കേസ് പ്രതി ബിന്ധ്യാസ് എത്തി. എന്നാല്‍ കെണിയാണെന്ന് മനസിലായതിനാല്‍ തിരിച്ചയച്ചു. ബിന്ധ്യാസിനെ പറഞ്ഞു വിട്ടത് പിസി ജോര്‍ജാണെന്നും ബിജു രമേശ്് ആരോപിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് ബിന്ധ്യാസിനെ പറഞ്ഞയച്ചത്. ബിന്ധ്യാസുമായി മുന്‍പരിചയമില്ല. കെഎം മാണിക്കെതിരെ തെളിവ് നല്‍കാമെന്ന് ബിന്ധ്യാസ് എസ്എംഎസ് അയച്ചതായും ബിജു രമേശ് പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ബിജു പറയുമെന്ന് ബിന്ധ്യാസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കെഎം മാണിക്കെതിരായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നല്‍കുമെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

Latest