Connect with us

Ongoing News

കലോത്സവത്തിന് ഇനി വിളമ്പാനില്ലെന്ന് പഴയിടം

Published

|

Last Updated

കോഴിക്കോട്: ഇനി കലോത്സവത്തിന് വിളമ്പാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. രുചിക്കൂട്ടുകളുമായി കലോത്സവ നഗരിയുടെ അവിഭാജ്യ ഘടകമായി മാറിയ പഴയിടം സര്‍ക്കാറിന്റെ അവഗണന മൂലമാണ് മഹാമേളയില്‍ നിന്ന് പിന്‍മാറ്റം പ്രഖ്യാപിച്ചത്.
അടുത്ത വര്‍ഷം മുതല്‍ കലോത്സവ നഗരികളിലുണ്ടാകില്ലെന്ന് പഴയിടം പറഞ്ഞു. ദേശീയ ഗെയിംസില്‍ നിന്ന് തഴഞ്ഞതാണ് പഴയിടത്തെ പ്രകോപിപ്പിച്ചത്. ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തി അവഗണിച്ചു. കലോത്സവങ്ങളില്‍ വെച്ചുവിളമ്പിയത് മൂലം നഷ്ടങ്ങള്‍ മാത്രമുള്ള തനിക്ക് അവഗണനയാണുണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തകരോട് വിതുമ്പികൊണ്ട് പഴയിടം പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷമായി പരാതികളില്ലാതെ ലക്ഷകണക്കിന് വിദ്യാര്‍ഥികളെ ഭക്ഷണമൂട്ടിയ പഴയിടം പിന്‍വാങ്ങുന്നതോടെ പിന്‍ഗാമിയെ കണ്ടെത്തുന്നതും പ്രയാസമാകും.