Connect with us

Kozhikode

യുവജന കൂട്ടായ്മയില്‍ നിര്‍മിച്ച മൈതാനത്ത് കളിയാരംഭിച്ചു

Published

|

Last Updated

കൊടുവള്ളി: യുവജന കൂട്ടായ്മയില്‍ പൂനൂര്‍ പുഴയോരത്തെ കാരക്കാട്ടുകുഴിയില്‍ നിര്‍മിച്ച ആരാമ്പ്രം മൈതാനത്തിന്റെ ഉദ്ഘാടനം വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു.
പൂനൂര്‍ പുഴയോരത്തെ 60 സെന്റ് പുറമ്പോക്ക് ഭൂമിയില്‍ സമീപ പറമ്പുകാരുടെ സഹകരണത്തോടെയാണ് 75 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള മൈതാനം നിര്‍മിച്ചത്. ചടങ്ങില്‍ വാര്‍ഡ് അംഗം എം കെ സഫിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. റിയാസ് എടത്തില്‍, ചോലക്കര മുഹമ്മദ്, ഒ സലിം, എം കെ അബൂഹാജി, മാമിയില്‍ ഹംസ, എല്‍ ഖാദര്‍ മാസ്റ്റര്‍, വി ലത്വീഫ്, എം പി ഹുസൈയിന്‍, എം കെ ഹുസൈയിന്‍ ഹാജി, യൂസുഫ് പടനിലം, പി എം ഷബീര്‍ പ്രസംഗിച്ചു.

Latest