Connect with us

Palakkad

പ്ലാച്ചിമട ബില്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രാലയം സംസ്ഥാനസര്‍ക്കാറിന് കത്തയച്ചു

Published

|

Last Updated

പാലക്കാട്: കൊക്കൊകോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഉറപ്പാക്കുന്ന പ്ലാച്ചിമട െ്രെടബൂണല്‍ ബില്‍ പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.
ഹരിത െ്രെടബൂണലിന്റെ പരിധിയില്‍ പ്ലാച്ചിമട ബില്‍ ഉള്‍പ്പെടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചത്. പ്രശ്‌നത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണെന്ന് എംബി രാജേഷ് എംപി ആരോപിച്ചു.—പ്ലാച്ചിമട വിഷയത്തില്‍ എംബി രാജേഷ് എംപി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് സംസ്ഥാന സര്‍ക്കാരിനോട് പ്ലാച്ചിമട െ്രെടബൂണല്‍ ബില്‍ പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി കേന്ദ്രആ‘്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിട്ടുള്ളത്. 2014 ഡിസംബര്‍1 നാണ് ബില്‍ പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുള്ളത്.
ദേശീയ ഹരിത െ്രെടബൂണലിന്റെ വ്യവസ്ഥകളില്‍ നിന്നും ബില്ലിന് വൈരുദ്ധ്യമുണ്ടെന്നും ഇക്കാര്യത്തില്‍ െ്രെടബൂണല്‍ രൂപവത്ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.—എന്നാല്‍ കത്ത് ലഭിച്ചിട്ടും ഇക്കാര്യം മറച്ചുവെച്ച് കേന്ദ്രം വിശദീകരണം മാത്രമാണ് ചോദിച്ചതെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് എംബി രാജേഷ് ആരോപിച്ചു.
നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ ബില്‍ നടപ്പിലാക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.2011 ഏപ്രില്‍6നാണ് കൊക്കോ കോളയില്‍ നിന്നും നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി പ്ലാച്ചിമട െ്രെടബൂണല്‍ ബില്‍പാസാക്കിയത്.
216 കോടി രൂപയുടെ നഷ്ടം കമ്പനിമൂലം പ്ലാച്ചിമടയിലുണ്ടായിയെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.