Connect with us

Kerala

മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് വിഎസ് അച്ചുതാനന്ദന്‍

Published

|

Last Updated

തിരുവനന്തപുരം:കെഎം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. അഴിമതി സംബന്ധിച്ച് സ്വമേധയാ കേസെടുക്കാന്‍ നീതിന്യായ സംവിധാനങ്ങള്‍ തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ബാര്‍ കോഴയില്‍ കെഎം മാണിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബജറ്റ് വിറ്റ് കാശാക്കുന്നയാളാണ് മാണി.കുറ്റവാളികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.