Connect with us

Palakkad

പ്രവര്‍ത്തകരെ നേര്‍വഴിക്ക് നയിക്കുന്നതില്‍ നേതാക്കളുടെ പങ്ക് വലുത്: മാരായമംഗലം

Published

|

Last Updated

ഹസനിയ്യ നഗര്‍: സമൂഹത്തിനും നാടിന്റെ പുരോഗതിക്ക് വേണ്ടിയും പ്രവര്‍ത്തകരെ നേര്‍ വഴിക്ക് നയിക്കുന്നതിന് നേതാക്കളുടെ പങ്ക് വലുതാണെന്ന് മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി അഭിപ്രായപ്പെട്ടു.
നല്ലൊരു നേതാവിനെ മാത്രമേ സംഘടനയെ ശക്തിപ്പെടുത്താനും സമൂഹത്തില്‍ അംഗീകാരവും ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നേതാക്കള്‍ക്കെല്ലാം മൂല്യച്യുതി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ധാര്‍മിക തക്ക് മുന്‍തൂക്കം നല്‍കുന്ന വിദ്യാഭ്യാസത്തിന് പ്രസക്തിവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദര്‍ശ പ്രചരണ രംഗത്ത് കടന്നുവന്ന എസ് എസ് എഫ് ജില്ലാ, ഡിവിഷന്‍ നവസാരഥികള്‍, എസ് എം എ റീജണല്‍, എസ് ജെ എം റൈഞ്ച്, എസ് വൈ എസ് സോണ്‍ നായകര്‍ക്കുള്ള നേതൃ വിരുന്ന് മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു.
—ഉമര്‍മദനി വിളയൂര്‍, യൂസഫ് സഖാഫി വിളയൂര്‍, കബീര്‍ വെണ്ണക്കര,ഹാഫിള് ഉസ്മാന്‍ വിളയൂര്‍,സൈതലവി പൂത്ക്കാട്, തൗഫീഖ് അല്‍ഹസനി പ്രസംഗിച്ചു. മര്‍കസ് ഇസ് റാം ചീഫ് ട്രൈനര്‍ മുഫ്‌സീര്‍ സൈക്കോളജി ലീഡര്‍ഷിപ്പ് വിഷയത്തില്‍ ക്ലാസ്സെടുത്തു.

---- facebook comment plugin here -----

Latest